swapnasuresh-m-sivasankar

തിരുവനന്തപുരം: സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടരി എം. ശിവശങ്കർ പറഞ്ഞു. ഇതുപോലെ ഒരുപാട് മൊഴികൾ വന്നതല്ലേയെന്നും ശിവശങ്കർ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്ന് ഇന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ബാഗേജ് ക്ലിയറൻസിന് ശിവശങ്കർ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യു.എ.ഇ കോൺസുൽ ജനറൽ സാധനങ്ങൾ കൊടുത്തയച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.

ബിരിയാണി വെസലിലാണ് പലതവണയായി സാധനങ്ങള്‍ കൊടുത്തയച്ചത്. എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സാധനങ്ങള്‍ എത്തിച്ചതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍, ഭാര്യ എന്നിവര്‍ക്ക് വസ്തുതകള്‍ എല്ലാം അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.