
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഇന്ന് 2271 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. എറണാകുളത്ത് 622, തിരുവനന്തപുരത്ത് 416 എന്നിങ്ങനെയാണ് രോഗികൾ. സംസ്ഥാനത്ത് എലിപ്പനിയും വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ സംസ്ഥാനത്ത് ടിപിആർ 9.39 ശതമാനമാണ്. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് ആദ്യ രണ്ട് സ്ഥാനത്ത്. അതേസമയം രാജ്യത്ത് ഇന്ന് 3711 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ടിപിആർ ദേശീയ ശരാശരി 1.62 മാത്രമാണ്. കേരളം, മഹാരാഷ്‌ട്ര, ഡൽഹി സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. ഇതിൽ 40 ശതമാനത്തിലധികവും കേരളത്തിലാണ്. മഹാരാഷ്‌ട്രയിൽ ഇന്ന് 1881 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 60 ശതമാനവും മുംബയ് നഗരത്തിലാണ്.1242 കേസുകളാണ് ഇവിടെ. പ്രാദേശിക തലത്തിൽ നിയന്ത്റണങ്ങൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം തടയാൻ ശക്തമായ നടപടിയെടുക്കാനാണ് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നിർദ്ദേശം.