keam

തിരുവനന്തപുരം: എൻജിനിയറിംഗ്, മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രമുഖരായ സഫയറിന്റെ ക്രാഷ് കോഴ്‌സ് 2022 സി.ബി.എസ്.ഇ ബാച്ചുകൾ ഇന്നാരംഭിക്കും. രജിസ്‌ട്രേഷൻ തുടരുന്നു.

നീറ്റ് 2023, 12-ാം ക്ളാസ് പൂർത്തിയാക്കിയവർക്കുള്ള റിപ്പീറ്റേഴ്‌സ് ലോംഗ്ടേം ബാച്ചുകളുടെ ആദ്യഘട്ടം ജൂൺ 20നും രണ്ടംഘട്ടം നീറ്റ്, കീം പരീക്ഷയ്ക്കുശേഷവും മൂന്നാംഘട്ടം നീറ്റ്, കീം റിസൾട്ടിനുശേഷവും ആരംഭിക്കും. നീറ്റ്, കീം, ജെ.ഇ.ഇ എന്നിവയുടെ റിപ്പീറ്റേഴ്‌സ് ബാച്ചുകളുണ്ടാകും. പ്ളസ് വൺ എൻട്രൻസ് ഒൺലി ബാച്ച് 12നും ട്യൂഷൻ പ്ളസ് എൻട്രൻസ് ബാച്ച് 13നും ആരംഭിക്കും. രജിസ്‌ട്രേഷൻ തുടരുന്നു. പ്ളസ് ടു ബാച്ചുകളിലും അഡ്മിഷൻ തുടരുകയാണ്. 8, 9, 10 ക്ളാസുകാർക്കായുള്ള സഫയർ യംഗ് ജീനിയസ് ബാച്ചുകളിലേക്കും ഇപ്പോൾ പ്രവേശനം നേടാം.

പ്ളസ് വൺ, പ്ളസ് ടു വിഷയങ്ങളുടെ അടിസ്ഥാനത്തിൽ 30 ടെസ്‌റ്റുകളടങ്ങിയ നീറ്റ്/കീം/ജെ.ഇ.ഇ മെയിൻ പരീക്ഷാമാതൃകയിൽ സഫയർ ഓറിയന്റഡ് ടെസ്‌റ്റ് സീരീസിലേക്കും രജിസ്ട്രേഷൻ തുടരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി ആധുനികസൗകര്യങ്ങളുള്ള എ.സി/നോൺ-എ.സി ഹോസ്‌റ്റലുണ്ട്. ഫോൺ : 96454 74080, 0471-2573090