un

ജനീവ : പ്രവാചകനെതിരെ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസിന്റെ വക്താവ്. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്നാണ് യു.എൻ ആവശ്യപ്പെടുന്നതെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്​റ്റീഫൻ ദുജാറിക് വ്യക്തമാക്കി. വിവാദ പരാമർശം സംബന്ധിച്ച് പാകിസ്ഥാനി മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്ര​വാ​ച​ക​നെ​തി​രാ​യ​ ​പ​രാ​മ​ർ​ശം:
ഇ​ന്ത്യ​യ്ക്കെ​തി​രെ​ ​താ​ലി​ബാൻ

പ്ര​വാ​ച​ക​നെ​തി​രാ​യ​ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​ ​താ​ലി​ബാ​ൻ​ ​രം​ഗ​ത്ത്.​ ​ഇ​സ്ലാ​മി​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യും​ ​മ​ത​വി​കാ​രം​ ​വ്ര​ണ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ ​മ​ത​ഭ്രാ​ന്ത് ​ഇ​ന്ത്യ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ക്ക​രു​തെ​ന്ന് ​അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ ​താ​ലി​ബാ​ൻ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​വ​ക്താ​വ് ​സ​ബി​ഹു​ല്ല​ ​മു​ജാ​ഹി​ദ് ​പ​റ​ഞ്ഞു.
അ​ഫ്ഗാ​നി​സ്ഥാ​നെ​ ​കൂ​ടാ​തെ​ ​ഇ​റാ​ഖ്,​ ​ഇ​റാ​ൻ,​ ​ഖ​ത്ത​ർ,​ ​സൗ​ദി​ ​അ​റേ​ബ്യ,​ ​ഒ​മാ​ൻ,​ ​യു.​എ.​ഇ,​ ​ജോ​ർ​ദ്ദാ​ൻ,​ ​കു​വൈ​റ്റ്,​ ​പാ​കി​സ്ഥാ​ൻ,​ ​ബ​ഹ്‌​റൈ​ൻ,​ ​മാ​ലി​ദ്വീ​പ്,​ ​ലി​ബി​യ,​ ​തു​ർ​ക്കി​യെ,​ ​ഇ​ന്തോ​നേ​ഷ്യ​ ​തു​ട​ങ്ങി​ 15​ഓ​ളം​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​ ​ത​ങ്ങ​ളു​ടെ​ ​പ്ര​തി​ഷേ​ധം​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഇ​ന്ത്യ​യെ​ ​അ​റി​യി​ച്ച​ത്.