
മുംബയ് : പ്രവാചക നിന്ദ നടത്തിയതിന് ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ നൂപുർ ശർമ്മയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. നൂപുറിന് അവരുടെ വ്യക്തിപരമായ ് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ഹിനമ്ദു ദൈവങ്ങളെ അപമാനിക്കുമ്പോൾ കോടതിയിൽ പോകേണ്ടി വരുമെന്നും അതാണ് വേണ്ടതെന്നും കങ്കണ വ്യക്തമാക്കി.
എല്ലാത്തരം ഭീഷണികളും നൂപുറിനെ ലക്ഷ്യമാക്കിയാണ്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോള്‍, എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ കോടതിയില്‍ പോകേണ്ടിവരും, ദയവായി അത് ചെയ്യുക, ഇത് അഫ്ഗാനിസ്ഥാനല്ല, ജനാധിപത്യത്തിലൂടെ നമ്മള്‍ തിരഞ്ഞടുത്ത കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ട്. മറക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം' ഫേസ്ബുക്കിൽ കങ്കണ കുറിച്ചു.
ഗ്യാൻവ്യാപി വിവാദത്തിൽ നടന്ന ചർച്ചയിലാണ് ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ്മ വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ നൂപുറിനെതിരെ കേസും എടുത്തിട്ടുണ്ട്.