ee

ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ൽ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​ഓ​ഫി​സ​റു​ടെ​ 312​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജൂ​ൺ​ 14​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ചീ​ഫ് ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​മാ​നേ​ജ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്. അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​ഒ​ഴി​കെ​യു​ള്ള​ ​ത​സ്തി​ക​ക​ളി​ൽ​ ​ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​(​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഡ​വ​ല​പ്മെ​ന്റ് ​ഓ​ഫി​സ​ർ​)​ ​വി​ഭാ​ഗ​ത്തി​ൽ​ ​മാ​ത്രം​ 150​ ​ഒ​ഴി​വു​ണ്ട്.​ ​ജെ​എം​ജി​എ​സ് ​ഗ്രേ​ഡ്–1​ ​ത​സ്തി​ക​യാ​ണ്.​ ​മെ​ക്കാ​നി​ക്ക​ൽ​/​ഇ​ല​ക്ട്രി​ക്ക​ൽ​/​ഇ​ല​ക്ട്രോ​ണി​ക്സ്/​കെ​മി​ക്ക​ൽ​/​ടെ​ക്സ്റ്റൈ​ൽ​/​ ​പ്രൊ​ഡ​ക്‌​ഷ​ൻ​/​സി​വി​ൽ​ ​എ​ന്നി​വ​യി​ൽ​ ​ബി​ഇ​ ​അ​ല്ലെ​ങ്കി​ൽ​ ​ബി​ടെ​ക് ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യം​:​ 20​–30.​ ​പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​അ​ഞ്ചും​ ​ഒ​ബി​സി​ക്കു​ ​മൂ​ന്നും​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​പ​ത്തും​ ​വ​ർ​ഷം​ ​ഇ​ള​വ്.​ ​വി​മു​ക്‌​ത​ഭ​ട​ൻ​മാ​ർ​ക്കു​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ്.​ 2022​ ​ജ​നു​വ​രി​ 1​ ​അ​ടി​സ്‌​ഥാ​ന​മാ​ക്കി​ ​യോ​ഗ്യ​ത,​ ​പ്രാ​യം​ ​എ​ന്നി​വ​ ​ക​ണ​ക്കാ​ക്കും.​ ​ഫീ​സ്:​ 850​ ​രൂ​പ.​ ​പ​ട്ടി​ക​വി​ഭാ​ഗം​/​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 175​ ​രൂ​പ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്‌​ക്ക​ണം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​i​n​d​i​a​n​b​a​n​k.​in.

എസ്.ബി​.ഐയി​ൽ സ്‌പെഷ്യലി​സ്റ്റ് ഓഫീസർ

ന്യൂ​ഡ​ൽ​ഹി​:​ ​എ​സ്.​ബി.​ഐ​യി​ൽ​ 35​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ഒ​ഴി​വി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ൺ​ 12.​ ​അ​പേ​ക്ഷാ​ഫീ​സ് ​ജ​ന​റ​ൽ,​ ​ഒ.​ബി.​സി,​ ​സാ​മ്പ​ത്തി​ക​ ​പി​ന്നാ​ക്കാ​വ​സ്ഥ​യു​ള്ള​വ​ർ​ ​എ​ന്നി​വ​ർ​ക്ക് 750​ ​രൂ​പ.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗം​ ​എ​ന്നി​വ​ർ​ക്ക് ​ഫീ​സി​ല്ല.​ ​അ​പേ​ക്ഷ​യും​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​s​b​i.​c​o.​i​n​ൽ​ ​ല​ഭി​ക്കും.​ ​ഒാ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​ശേ​ഷം​ ​ത​പാ​ലി​ലും​ ​പ്രി​ന്റ് ​ഒൗ​ട്ട് ​അ​യ​ക്ക​ണം.