ee

​മധു​ര​:​ ​മ​ധു​ര​യി​ലെ​ ​ആ​ൾ​ ​ഇ​ന്ത്യാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​ഡീ​ഷ​ണ​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ 94​ ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.

ഒ​ബ്സ്​റ്റ​ട്രി​ക്‌​സ് ​ആ​ൻ​ഡ് ​ഗൈ​ന​ക്കോ​ള​ജി,​ ​ഒ​ഫ്താ​ൽ​മോ​ള​ജി,​ ​ട്രോ​മ​ ​ആ​ൻ​ഡ് ​എ​മ​ർ​ജ​ൻ​സി,​ ​മൈ​ക്രോ​ബ​യോ​ള​ജി,​ ​അ​ന​സ്‌​തേ​ഷ്യോ​ള​ജി,​ ​അ​നാ​ട്ട​മി,​ ​ബ​യോ​കെ​മി​സ്ട്രി,​ ​ക​മ്മ്യൂ​ണി​റ്റി​ ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​മെ​ഡി​സി​ൻ,​ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്,​ ​പീ​ഡി​യാ​ട്രി​ക്‌​സ്,​ ​പാ​തോ​ള​ജി,​ ​ഫാ​ർ​മ​ക്കോ​ള​ജി,​ ​ഫി​സി​യോ​ള​ജി,​ ​സൈ​ക്യാ​ട്രി,​ ​റേ​ഡി​യോ​ള​ജി,​ ​ഡെ​ർ​മെ​റ്റോ​ള​ജി,​ ​ഇ.​എ​ൻ.​ടി,​ ​ഫോ​റ​ൻ​സി​ക് ​മെ​ഡി​സി​ൻ​ ​ആ​ൻ​ഡ് ​ടോ​ക്‌​സി​ക്കോ​ള​ജി,​ ​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ,​ ​ജ​ന​റ​ൽ​ ​സ​ർ​ജ​റി,​ ​ഹോ​സ്‌​പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​വി​ഭാഗങ്ങളി​ലാണ് ​ഒ​ഴി​വു​ക​ൾ.
വി​ശ​ദ​വി​വ​ര​ങ്ങ​ളും ​അ​പേ​ക്ഷ​യും​ ലഭി​ക്കാൻ ​w​w​w.​j​i​p​m​e​r.​e​d​u.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്ക​ണം.​ ​ഓ​ൺ​ലൈൻ വഴി​ ​ ​അ​പേ​ക്ഷി​ച്ച​ശേ​ഷം​ ​പ​ക​ർ​പ്പ് ​ത​പാ​ലി​ലും​ ​അ​യ​ക്കാൻ മറക്കരുത്.​ ​ വി​ലാസം വെബ്സൈറ്റി​ൽ. ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ലാ​യ് 18​ ​ആ​ണ്.​ ​അപേക്ഷ കൃത്യമായി​ പൂരി​പ്പി​ക്കണം. അ​പേ​ക്ഷ​യു​ടെ​ ​പ​ക​ർ​പ്പ് ​ത​പാ​ലി​ൽ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 25 ആണ്.

ഇ.സി.ഐ.എല്ലിൽ ട്രേഡ്സ്‌മാൻ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ന്ദ്ര​ ​ആ​ണ​വോ​ർ​ജ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ൽ​ ​ഹൈ​ദ​രാ​ബാ​ദി​ലു​ള്ള​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ ​(​ഇ.​സി.​ഐ.​എ​ൽ​)​ ​ട്രേ​ഡ്‌​സ്‌​മാ​ൻ​ ​ബി​ ​ത​സ്‌​തി​ക​യി​ലെ​ 40​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു. ഇലക്ട്രോണി​ക്സ് മെക്കാനി​ക്ക്, ആർ ആൻഡ് ടി​.വി​, ഫി​റ്റർ, ഇലക്ട്രീഷ്യൻ ഫി​റ്റർ, മെഷി​നി​സ്റ്റ്, ടർണർ തുടങ്ങി​യ പോസ്റ്റുകളി​ലാണ് ഒഴി​വുകൾ. യോഗ്യത പത്താംക്ളാസ് തത്തുല്യവും ഐ.ടി​.ഐ സർട്ടി​ഫി​ക്കറ്റും മാനുഫാക്‌ചറിംഗ് രംഗത്തെ പ്രവൃത്തി​ പരി​ചയവും വേണം. 28 വയസാണ് പ്രായപരി​ധി​. എസ്.സി​, എസ്.ടി​, ഒ.ബി​.സി​ വി​ഭാഗം, ഭി​ന്നശേഷി​, വി​മുക്തഭടൻമാർ എന്നി​വർക്ക് നി​യമാനുസൃതമായ ഇളവ് ലഭി​ക്കും.