
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. മഞ്‌ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയായിരുന്നു അനശ്വരയുടെ അരങ്ങേറ്റം. തണ്ണീർ മത്തൻ ദിനങ്ങൾ ആണ് താരത്തെ ശ്രദ്ധേയയാക്കിയ ചിത്രം. നായികയായി ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യയും സൂപ്പർ ഹിറ്റായിരുന്നു.
സോഷ്യൽ മീഡിയയിലും അനശ്വര രാജൻ സജീവമാണ്. പുതിയ ചിത്രങ്ങളും വീഡിയോയും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അനശ്വര. വീഡിയോയിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.