death

സാന്റോ ഡൊമനിഗോ : ഡൊമനിക്കൻ റിപ്പബ്ലിക്കിൽ മന്ത്രിയെ ഓഫീസിൽ വച്ച് വെടിവച്ച് കൊന്നു. പരിസ്ഥിതി, പ്രകൃതി വിഭവ മന്ത്രിയായ ഒർലാൻഡോ ജോർജ് മെറയെ ( 55 ) ആണ് അടുത്ത സുഹൃത്ത് മിഗ്വെൽ ക്രൂസ് വെടിവച്ച് കൊന്നത്. ഓഫീസിൽ ഒർലാൻഡോയുടെ അദ്ധ്യക്ഷതയിൽ ഒരു മീറ്റിംഗ് നടക്കുന്നതിനിടെയാണ് കൊലപാതകം. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണ കാരണം വ്യക്തമല്ല. ഒർലാൻഡോയും മിഗ്വെലും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു എന്ന് പറയുന്നു. ആറ് തവണയാണ് ഒർലാൻഡോയ്ക്ക് വെടിയേറ്റത്. 2020 ജൂലായിലാണ് ഒർലാൻഡോ മന്ത്രിയായി അധികാരമേറ്റത്. ഡൊമനിക്കൻ റിപ്പബ്ലിക്കിലെ മുൻ പ്രസിഡന്റ് സാൽവഡോർ ജോർജ് - ബ്ലാങ്കോയുടെ മകനാണ് ഒർലാൻഡോ.