
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എപ്പോഴാണ് മികച്ച സമയം. ഇക്കാര്യത്തിന് പ്രത്യേകിച്ച് സമയം ഒന്നുമില്ലെങ്കിലും ഏറെപ്പേരും രാത്രികാലമാണ് തിരഞ്ഞെടുക്കുന്നത്. ജോലിയും തിരക്കുമൊക്കെ കഴിഞ്ഞ് ഉറങ്ങാനുള്ള നേരത്താണ് ഇതിനായി ഇവർ സമയം കണ്ടെത്തുന്നത്.
എന്നാൽ ലൈംഗികബന്ധം രാത്രി തന്നെയാവണമെന്ന് നിർബന്ധമില്ല എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. സെക്സിലേർപ്പെടുന്നതിന് ഏറ്റവും മികച്ച സമയം പുലർച്ചെയാണെന്നാണ് ഇവർ പറയുന്നത്. ഇതിനുള്ള കാരണങ്ങളും അവർ നിരത്തുന്നു. പുലർകാല സെക്ലിന് േറെ ഗുണങ്ങളുണ്ട്. നല്ലൊരു ഉറക്കം കഴിഞ്ഞുള്ള ലൈംഗിക ബന്ധത്തിന് ഒരു ദിവസത്തെ മുഴുവൻ ടെൻഷനും അകറ്റാൻ കഴിയും. നല്ല ഉറക്കത്തിനും വിശ്രമത്തിനും ശേഷം രാവിലെ പുരുഷന്മാരിൽ സ്‌ട്രെസ് ഹോർമോൺ കുറവായിരിയ്ക്കും. ഇത് പുരുഷഹോർമോൺ ഉത്‌പാദനത്തെ സഹായിക്കും. ഇതുവഴി ലൈംഗിക താത്‌പര്യം വർദ്ധിയ്ക്കും.
ഉണർന്നെഴുന്നേൽക്കുമ്പോൾ പുരുഷന്റെ സെക്സ് ഹോർമോൺ ഉയർന്ന അളവിലായിരിക്കുമ്പോൾ സ്ത്രീകളിൽ കുറഞ്ഞിരിക്കും. ദിവസത്തിന്റെ അന്ത്യത്തിൽ പുരുഷന്റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് എതിർ ദിശകളിലായിരിക്കും.അതായത് രാത്രിയിൽ പുരുഷന് ലൈംഗിക താൽപര്യം രാവിലെത്തെക്കാൾ കുറവാകും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ രാവിലെ സമയത്തു കൂടുതൽ ഉൽപാദിപ്പിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ ഉണർന്നെഴുന്നേൽക്കുമ്പോൾ ഉദ്ധാരണവും സാധാരണയാണ്. . ഉറക്കമുണർന്നെഴുന്നേൽക്കുന്നതിന് മുമ്പ് പുരുഷൻമാരിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏറ്റവും ഉയർന്ന സ്ഥിതിയിലായിരിക്കും. ഇത് മറ്റേത് സമയത്തേക്കാളും 25 മുതൽ 50 ശതമാനം കൂടുതലായിരിക്കും. ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനവും അതിരാവിലെ ഉയർന്ന നിലയിലായിരിക്കും. ഇത് സെക്സ് ആസ്വദിക്കുന്നതിനും പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും വഴിയൊരുക്കുന്നു.
പുലർച്ചെ ശരീരം റിലാക്സായ അവസ്ഥയിലായതിനാൽ ഈ നേരത്തുള്ള സെക്സ് ശരീരത്തിന് കൂടുതൽ ഊർജം നൽകും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോ& 5 കലോറി ഊർജ്ജമാണ് ശരീരം പുറന്തള്ളുന്നത്. നല്ല ഒരു വ്യായാമത്തിന്റെ ഫലവും ഇത് നൽകും.
പുരുഷലൈംഗിക ഹോർമോൺ ഉത്പാദനം നിയന്ത്രിക്കുന്ന പിറ്റ്യബട്ടറി ഗ്രന്ഥി രാത്രി സജീവമാകുകയും പ്രഭാതം വരെ സ്ഥിരമായി ഉയരുകയുംചെയ്യും. അഞ്ച് മണിക്കൂറിലേറെ ഉറക്കം ലഭിക്കുന്നത് പുരുഷന്റെ ലൈംഗികോത്തേജനത്തെ 15 ശതമാനത്തോളം വർദ്ധിപ്പിക്കും.