kk

പുതിയ കാലത്ത് വീടുകൾ അടിമുടി മാറിയപ്പോൾ ഏറ്റവുമധികം മാറ്റം വന്ന ഒരിടമാണ് ബാത്ത്‌റൂമുകൾ. വീടിന്റെ പുറത്ത് നിന്ന് അകത്തേക്ക് സ്ഥാനം നേടിയിട്ട് കാലം കുറച്ചായെങ്കിലും കുളിമുറികളിൽ ആഡംബരം നിറഞ്ഞത് അടുത്ത കാലത്താണ്.

മിനിമം ബഡ്‌ജറ്റിൽ തീർക്കുന്ന വീടുകളിൽ പോലും ബാത്ത്‌റൂം ആക്‌സസറീസിന് ഇന്ന് പ്രാധാന്യം നൽകി വരുന്നു. എന്നാൽ ചില കാര്യങ്ങളിൽ ഇപ്പോഴും പഴയ മനോഭാവം തന്നെയാണ് പലരും പുലർത്തുന്നത്. അത്യാവശ്യം ബഡ്‌ജറ്റിലുള്ള വീടുകളിൽ പോലും ബാ‌ത്ത‌്‌റൂം വിൻഡോകൾ വളരെ ചെറിയ പകുതി എപ്പോഴും തുറന്നുകിടക്കുന്നത് പോലെയാണ് ഇപ്പോഴും നിർമ്മിക്കുന്നത്. സ്വകാര്യതയുടെ പേരിലാണ് ഇപ്പോഴും ഈ രീതി പിന്തുടരുന്നത്. ബാത്ത്‌റൂമുകളിൽ വെറ്റ് ഏരിയ ,​ ഡ്രൈ ഏരിയ തിരിക്കുന്നതിലും പലരും താത്‌പര്യം കാണിക്കുന്നില്ല.

വെള്ളം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ഥലമാണ് ബാത്ത്‌റൂമുകൾ. അതിനാൽ നല്ല വെളിച്ചവും കാറ്റും കിട്ടുന്ന രീതിയിൽ വേണം ഇവ ക്രമീകരിക്കാൻ. ഡ്രൈ ഏരിയ,​ വെറ്റ് ഏരിയ തിരിക്കാത്തത് കാരമം പലപ്പോഴും കുളിമുറികൾ അപകടകേന്ദ്രങ്ങളാകുന്നു. രാവിലെ ഒരാൾ കുളിച്ച് കയറിയാൽ കുളിമുറി ഡ്രൈ ആകാൻ വൈകുന്നേരം എങ്കിലും ആകും. കുളിമുറിയിൽ മൂത്രം ഒഴിച്ചു കഴിഞ്ഞുള്ള അവസ്ഥയും ഇതുതന്നെ. എപ്പോഴുംെ ദുർഗന്ധം അവിടെ നിലനിൽക്കും. വീട്ടുകാർക്ക് അറിയാൻ കഴിഞ്ഞില്ലെങ്കിലും പുറത്ത് നിന്ന് ഒരാൾ വരുമ്പോൾ ഇത് അറിയാൻ കഴി.യും.

വെളിച്ചവും കാറ്റും കിട്ടുന്ന വിൻഡോ ഉൾപ്പെടുത്തിയും ഡ്രൈ,​ വെറ്റ് ഏരിയ തിരിച്ചും കുളിമുറികളിലെ അപകടം എങ്ങനെ ഒഴിവാക്കാം എന്നു നോക്കാം. എപ്പോഴും ഡ്രൈ ആയി കിടക്കുന്നത് കൊണ്ട് പ്രായമായവരും കുട്ടികളും ഉൾപ്പെടെ ആർക്കും എപ്പോഴും പേടി കൂടാതെ ഉപയോഗിക്കാനാകും. വൃത്തിയാക്കാൻ എളുപ്പമായതിനാൽ ദുർഗന്ധത്തോടും ബൈ പറയാം. പകൽ സമയങ്ങളിൽ നല്ല സൂര്യപ്രകാശം ലഭിക്കുന്നതിനാൽ അഴുക്ക് ഉണ്ടെങ്കിൽ കാണാനും വൃത്തിയാക്കാനും എളുപ്പമാണ്,​.

വിൻഡോ വലുത് ചെയ്യുമ്പോൾ അകത്തേക്ക് തുറക്കുന്ന രീതിയിലോ,​ സ്ലൈഡിംഗ് രീതിയിലോ വേണം ചെയ്യാൻ. ഉപയോഗിക്കാനുള്ള എളുപ്പത്തിനാണ് ഇത്. നെറ്റ് അടിച്ചാൽ കൊതുകിന്റെ ശല്യവും ഒഴിവാക്കാം. ഇഴ ജന്തുക്കളിൽ നിന്നും രക്ഷ നേടാം. വെറ്റ് ഏരിയയിൽ നല്ല ഗ്രിപ്പുള്ള ടൈലോ തെന്നാതിരിക്കാനുള്ള മാറ്റോ ഇടുന്നതും നല്ലതാണ്. .