ഇനി ആരെ ശിക്ഷിച്ചാലും എന്റെ പൊന്നു മോനെ തിരിച്ചു കിട്ടുമോ? കണ്ണ് നിറഞ്ഞുളള ആ അച്ഛന്റെ ചോദ്യത്തിന് ആര് മറുപടി നൽകും. പൊതു മരാമത്ത് വകുപ്പോ സർക്കാരോ അതോ രാഷ്ട്രീയക്കാരോ? ആർക്ക് തിരികെ നൽകാൻ കഴിയും അവരുടെ മകനെ.

thrippunithura

മഴക്കാലം തുടങ്ങിയതോടെ റോഡിലെ കുഴികൾ ജീവൻ എടുക്കാൻ തുടങ്ങി. പാതിവഴിയിൽ പണിത് നിർത്തിയ റോഡുകൾ എല്ലാ മുക്കിനും മൂലയിലും ഉണ്ട് എന്നതാണ് സത്യം. കഴിഞ്ഞ ദിവസം പണിതു നിറുത്തിയ പാലത്തിനും റോഡിനു ഇടയിലെ കുഴിയിൽ ബൈക്ക് വീണ് യുവാവ് മരിച്ച സംഭവത്തിൽ, ബന്ധപ്പെട്ടവർക്കെതിരെ കർശനനടപടിക്കായി സർക്കാർ നീങ്ങുമ്പോഴും തലസ്ഥാനത്തുൾപ്പെടെ അപകടക്കെണികളുമായി പണിതീരാത്ത റോഡുകൾ ശേഷിക്കുകയാണ്.