ചത്തത് കീചകന്‍ ആണെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ. ഈ ചൊല്ല് ഇപ്പോള്‍ അര്‍ത്ഥവത്ത് ആകുന്നു. ഇപ്പോള്‍ റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍, അതേ പുടിനെ വിമര്‍ശിച്ചവരെ എല്ലാം വളരെ അധികം തന്ത്രങ്ങള്‍ മെനഞ്ഞ്, വളരെ ബുദ്ധിപൂര്‍വ്വം കൊന്നൊടുക്കിയ റഷ്യന്‍ ചാരനും ഇതാ മരിച്ചിരിക്കുന്നു. മരണം ഒരു സ്വാഭാവിക മരണം എന്ന് തോന്നിപ്പിക്കും എങ്കിലും ഇതിലും ഒളിച്ചിരിപ്പുണ്ട് ചില നിഗൂഢതകള്‍.

vladimir-putin

മുന്‍ റഷ്യന്‍ ചാരനും പുട്ടിന്‍ വിമര്‍ശകനും ആയിരുന്ന അലക്സാണ്ടര്‍ ലിറ്റ്വിനെങ്കോയുടെ കൊലപാതകത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്നവരില്‍ ഒരാളായ ഡിമിട്രി കോവ്ടണ്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത് എന്ന് കരുതപ്പെടുന്നത്. മോസ്‌കോയിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മോസ്‌കോയിലെ സോവിയറ്റ് കമാന്‍ഡ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷമാണ് കോവ്ടണ്‍ സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയില്‍ ചേര്‍ന്നത്.