റഷ്യയുടെ തലവന്മാരെ ഒളിപ്പോരിലൂടെ വീഴ്ത്തുകയാണ് ഇപ്പോൾ യുക്രൈൻ. റഷ്യയുടെ 11ാംമത്തെ ജനറലും യുദ്ധത്തിൽ ജീവൻ വെടിഞ്ഞതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. 29ാം കമ്പൈൻഡ് ആംസ് ആർമിയുടെ മേധാവിയായിരുന്നു മേജർ ജനറൽ റൊമാൻ കുടുസോവ് ആണ് മരണമടഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഡോൺബാസിലെ യുദ്ധത്തിനിടയിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം യുക്രെയിൻ സൈനികർ ഒരു സ്‌ഫോടനത്തിൽ തകർക്കുകയായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഉയർന്ന റാങ്കിലുള്ള 60 സൈനിക ഉദ്യോഗസ്ഥരെയാണ് ഈ യുദ്ധത്തിൽ റഷ്യക്ക് നഷ്ടപ്പെട്ടതെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.