gold

തിരുവനന്തപുരം: ആർ ഡി ഒ കോടതിയിലെ ലോക്കറിൽ നിന്ന് 139 പവൻ തൊണ്ടിമുതൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. പരിശോധനയിലാണ് കൂടുതൽ സ്വർണം കാണാതായതായി വ്യക്തമായത്.

67 പവൻ കൂടി നഷ്ടപ്പെട്ടെന്ന് ഇന്നലത്തെ പരിശോധനയിൽ കണ്ടെത്തി. 72 പവൻ മോഷണം പോയതായി സബ് കളക്ടർ നേരത്തെ കണ്ടെത്തിയിരുന്നു. പരിശോധന ഇന്നും തുടരും. ലോക്കറിൽ നിന്ന് കണ്ടെത്തിയ ഇരുപത്തിനാലര പവൻ മുക്കുപണ്ടമായിരുന്നു.

ആർ‌ ഡി ഓഫീസിലെ സ്റ്റോക്ക് രജിസ്റ്ററിൽ പറയുന്ന ഓരോ ഐറ്റങ്ങളും എണ്ണിയും പരിശോധിച്ചും കാണാതായ സാധനങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനിടയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. 2010 മുതലുള്ള തൊണ്ടികൾ അഴിച്ച് പരിശോധിച്ചപ്പോൾ മാലകളിൽ ചിലതിന്റെ നിറം മങ്ങിയതായി കണ്ടു. സംശയം തോന്നിയതോടെ അപ്രൈസറുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കള്ളം പുറത്തായത്.