momos

പുതിയ തലമുറയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് മൊമോസ്. പല രുചിയിലും പല ഫ്ലേവറിലും സംഗതി കിട്ടുമെങ്കിലും ഇത് കഴിക്കുന്നത് സൂക്ഷിച്ച് വേണമെന്നാണ് എയിംസ് പറയുന്നത്.

മൊമോസ് കഴിക്കുന്നതിനിടെ ഒരാൾ മരിച്ച സംഭവത്തെ തുടർന്നാണ് എയിംസ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വഴുവഴുത്ത സ്വഭാവമുള്ളതിനാൽ കഴിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിപ്പോകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.

മാത്രമല്ല രൂപത്തിൽ ചെറുതായതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. മൈദമാവിൽ ഉണ്ടാക്കുന്ന ഈ വിഭവം നോർത്തിന്ത്യക്കാരാണ് ഏറ്റവുമധികം കഴിക്കുന്നത്. കഴിഞ്ഞദിവസം തെക്കൻ ഡൽഹിയിലെ അറുപതുകാരനാണ് ഇത് കഴിച്ച് മരിച്ചത്. ഇനി മുതൽ അതീവ ശ്രദ്ധയോടെ വേണം മൊമോസ് കഴിക്കാനെന്നാണ് എയിംസിലെ ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.