കേരളീയർക്ക് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് സദ്യ. ചോറും പലതരം കറികളും പായസവും ചേർന്ന വിഭവം കേരളത്തിലെ ആഘോഷങ്ങളിൽ താരമാണ്. ചോറും സാമ്പാറും പുളിശേരിയും അവിയലും ഓലനും മറ്റും നിരന്നിരിക്കുന്ന സദ്യയുടെ കാര്യമോർത്താൽ തന്നെ നാവിൽ വെള്ളമൂറും. ഇതിലെ ഒഴിച്ചുകൂടാനാവാത്ത ഒഴിച്ചുകറിയായ പൈനാപ്പിൾ പുളിശേരി തയ്യാറാക്കുകയാണ് സിനിമാ- സീരിയൽ താരം ആശാ നായർ. ഒപ്പം മധുരം നിറയും മാലഡുവും രുചിക്കാം.
പൈനാപ്പിൾ പുളിശേരിയിക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം
പൈനാപ്പിൾ ചെറുതായി അരിഞ്ഞത്
പച്ചമുളക് (തൊണ്ടൻ മുളക്)
അരക്കപ്പ് തേങ്ങ ചിരകിയത്
മൂന്ന് ചെറിയ ഉള്ളി
മഞ്ഞൾപ്പൊടി
ഒരു സ്പൂൺ ജീരകം
തൈര്
വറ്റൽ മുളക്
വെളിച്ചെണ്ണ
കറിവേപ്പില
തയ്യാറാക്കുന്ന വിധം
അരിഞ്ഞുവച്ചിരിക്കുന്ന പൈനാപ്പിൾ ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും പച്ചമുളകും ചേർത്ത് കുക്കറിൽ രണ്ട് വിസിൽ കേൾക്കുംവരെ വേവിക്കുക
തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, ജീരകം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അരച്ചെടുക്കണം
അരച്ച കൂട്ട് വേവിച്ച പൈനാപ്പിളിൽ ചേർത്ത് അതിലേക്ക് തൈര് കൂടി ചേർത്ത് ഇളക്കി ചെറുചൂടിൽ വേവിക്കണം
പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് താളിച്ച് അതിലേക്ക് വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർക്കണം
മാലഡുവിന് ആവശ്യമായ ചേരുവകകൾ
രണ്ട് കപ്പ് പൊരികടല പൊടിച്ചത്
പഞ്ചസാര പൊടിച്ചെടുത്തത് ആവശ്യത്തിന്
ഏലയ്ക്ക പൊടിച്ചെടുത്തത്
നെയ്യ് ചൂടാക്കിയത്
തയ്യാറാക്കുന്ന വിധം
കടല പൊടിച്ചെടുത്ത മാവിൽ ഒരു സ്പൂൺ ഏലയ്ക്ക ചേർത്ത് യോജിപ്പിക്കുക
ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് ചേർക്കുക
ഇതിലേക്ക് നെയ്യ് ഒഴിച്ച് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നതുപോലെ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. മാലഡു തയ്യാറായി.