saritha-pc

കോട്ടയം: സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും പി.സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണം മാദ്ധ്യമങ്ങൾക്ക് മുന്നിൽ സ്വപ്‌ന ആവർത്തിച്ചതിന് പിന്നാലെയാണ് പി.സി ജോർജിന്റെ പ്രതികരണം.

'സ്വപ്നയ്ക്കും സരിത്തിനും ശിവശങ്കറിനും മാത്രമല്ല, മുഖ്യമന്ത്രിക്കും സ്വർണക്കടത്തിൽ പങ്കുണ്ട്. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയ്‌ക്കെതിരെ നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഞാൻ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിക്കട്ടെയെന്ന് പറഞ്ഞിരുന്നു. മാനനഷ്ടക്കേസ് കൊടുത്തോളു ഞാൻ നേരിടാമെന്നും പറഞ്ഞു. നാല് മാസമായി. ഇത് വരെ മുഖ്യമന്ത്രി ഇത് നിഷേധിച്ചിട്ടില്ല. സ്വർണക്കടത്തിന് ഒരു മുഖ്യമന്ത്രി പോകുന്നത് ശരിയാണോ. കേരള സമൂഹത്തിന് ഇത് അപമാനമല്ലേ.

pc-george-pinarayi

നുണപറഞ്ഞില്ലെങ്കിൽ ഉറക്കം വരാത്ത പത്രമാണ് ദേശാഭിമാനി. ഗൂഢാലോചന പുറത്തെന്നാണ് ഇവർ പറയുന്നത്. എന്ത് ഗൂഢാലോചന. സരിതയും പി.സി ജോർജുമായുള്ള ഫോൾ സംഭാഷണം പുറത്തെന്ന് ഇവർ പറയുന്നു. ഇത് ആനക്കാര്യമാണോ. സരിതയുമായി ഞാൻ എത്ര കൊല്ലമായി സംസാരിക്കുന്നു. എന്റെ കൊച്ചുമോളെപ്പോലെ 'ചക്കരപ്പെണ്ണേ' എന്നാണ് ഞാൻ സരിതയെ വിളിക്കുന്നത്. എന്റെ മകന്റെ മകളെയും ഞാൻ ഇങ്ങനെയാണ് വിളിക്കുന്നത്. രാഷ്ട്രീയ നരാധമന്മാർ നശിപ്പിച്ച പാവപ്പെട്ട സ്ത്രീയാണ് അവർ' - പി.സി ജോർജ് പറഞ്ഞു.