swapna-suresh

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ കസ്റ്റംസിന് മൊഴി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് സ്വപ്ന സുരേഷ്. തന്റെ മൊഴിയിൽ പറഞ്ഞവരെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുതിയ മൊഴി നൽകാൻ തയ്യാറാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.


മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. ദുബായിലേക്ക് നയതന്ത്ര ചാനൽ വഴി കറൻസി കടത്തിയെന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറലിന്റെ ഓഫീസിൽ നിന്ന് ബിരിയാണി ചെമ്പുകളിൽ ഭാരമുള്ള ലോഹവസ്തുക്കൾ ക്ളിഫ് ഹൗസിൽ നിരവധി തവണ എത്തിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. തനിക്ക് രാഷ്‌ട്രീയ അജണ്ടയില്ലെന്നും അവർ നേരത്തെ പ്രതികരിച്ചിരുന്നു.