lone
f

 റിസ‌ർവ് ബാങ്ക് മുഖ്യ പലിശനിരക്ക് 0.5% കൂട്ടി

 ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ

പലിശ കുത്തനെ കൂടും

കൊച്ചി: റിസർവ് ബാങ്ക് ഇന്നലെ മുഖ്യ പലിശനിരക്കുകൾ 0.5 ശതമാനം കൂട്ടിയതോടെ സാധാരണക്കാരുടെ ആശ്രയമായ ഭവന, വാഹന വായ്പകളുടെ അടക്കം പലിശയും പ്രതിമാസ തിരിച്ചടവും കുത്തനെ കൂടും. കഴിഞ്ഞ മാസം 0.40 ശതമാനം വർദ്ധന വരുത്തിയതിനു പിന്നാലെയാണിത്. വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇതു വൻ പ്രഹരമാവും.

വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് വാങ്ങുന്ന വായ്‌പയുടെ പലിശയായ റിപ്പോനിരക്ക് 4.90 ശതമാനത്തിലേക്കും ബാങ്കുകളിലെ അധികപ്പണം സ്വീകരിക്കാനുള്ള പ്രത്യേകനിരക്കായ സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) 4.65 ശതമാനത്തിലേക്കുമാണ് കൂട്ടിയത്.

റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകളെടുക്കുന്ന അടിയന്തരവായ്‌പകളുടെ പലിശയായ മാർജിനൽ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി (എം.എസ്.എഫ്) നിരക്ക് 5.15 ശതമാനത്തിലേക്കും ഉയർത്തി. കരുതൽ ധന അനുപാതത്തിൽ (സി.ആർ.ആർ) മാറ്റമില്ല; 4.50 ശതമാനം.

വിലക്കയറ്റത്തിന് ഇടവരുത്തുന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാനാണ് പലിശനിരക്ക് കൂട്ടുന്നത്. ഇത് എട്ടുവർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനം ഏപ്രിലിൽ രേഖപ്പെടുത്തിയതോടെയാണ് മേയ് നാലിന് പലിശ നിരക്ക് 0.40 ശതമാനം ഉയർത്തിയത്. ഇനിയുള്ള മാസങ്ങളിലും പലിശ നിരക്ക് കൂട്ടിയേക്കും.

കത്തിക്കയറും പലിശ

റിപ്പോനിരക്ക് അടിസ്ഥാനമാക്കിയാണ് വാണിജ്യ ബാങ്കുകൾ വായ്‌പാപ്പലിശ നിശ്ചയിക്കുന്നത്.

 റിപ്പോയ്ക്ക് അനുസരിച്ച് പലിശമാറുന്ന 'ഫ്ളോട്ടിംഗ്' വ്യവസ്ഥയിൽ വായ്‌പ എടുത്തവർക്കും പുതുതായി വായ്‌പ എടുക്കുന്നവർക്കും തിരിച്ചടവ് ബാദ്ധ്യത കൂടും.

 സ്ഥിരപലിശ വ്യവസ്ഥയിൽ കടമെടുത്തവരെ ബാധിക്കില്ല.

.......................................................................

കാലിയാകും കീശ

(എസ്.ബി.ഐ ഭവനവായ്‌പ)

മേയ് മാസത്തെ

വർദ്ധനയ്ക്ക് മുമ്പ്

 വായ്‌പാത്തുക....................... ₹25 ലക്ഷം

 കാലാവധി................................ 20 വർഷം

 പലിശ.........................................6.8%

 ഇ.എം.ഐ............................ ₹19,083

 മൊത്തം പലിശബാദ്ധ്യത : ₹20,80,037

ഇന്നലത്തെ വർദ്ധനയ്ക്കുശേഷം

(മേയ് നാലിലെ 0.40%

വർദ്ധന ഉൾപ്പെടെ)

പുതിയ പലിശ .......................................7.7%

 പുതിയ ഇ.എം.ഐ............................. ₹20,447

ഇ.എം.ഐ വർദ്ധന............................. ₹1,364

 മൊത്തം പലിശ.................................... ₹24,07,199

 അധിക ബാദ്ധ്യത................................ ₹3,27,162

...................................................................................................


സ്ഥിര നിക്ഷേപം

പലിശ നിരക്ക്

വലിയ വർദ്ധന പ്രതീക്ഷിക്കേണ്ട. ഉടനടി പലിശ കൂട്ടണമെന്നുമില്ല.

 2014 : 9%.

2022 : 5.1-6.5%

ഇനി: 5.2-6.7 % വരെ

..........................................

സഹ.ബാങ്കിൽ നിന്ന്

ഇരട്ടിവായ്പ...

ഒ.ടി.പി ഇല്ലാതെ ₹15,000

പേജ്......

.................................