health

പ്രായം മുന്നോട്ടു സഞ്ചരിക്കും തോറും നമ്മുടെ ശരീരവും അതിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് വിധേയമാകും. ഒരാളുടെ ലൈംഗിക ശേഷി അയാളുടെ ശരീരത്തിന്റെ ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പുരുഷന്മാരിൽ ഉദ്ദാരണക്കുറവ്, താൽപര്യമില്ലായ്‌മ എന്നിവയാണ് പ്രശ്‌നമെങ്കിൽ സ്ത്രീകളിൽ യോനിയിലെ ഡ്രൈയിനെസ് ആണ് പ്രശ്നം. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നവർ ഒരിക്കലും നിരാശരാകേണ്ട കാര്യമില്ല. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ കാര്യങ്ങളെല്ലാം പഴയതുപോലെ ജോറാകുമെന്നതിൽ സംശയം വേണ്ട.

ഗംഭീരമായ ലൈംഗിക അനുഭൂതിക്ക് ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ജ്യൂസുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

കറ്റാർവാഴ ജ്യൂസ്

ലൈംഗിക ഉത്തേജന ഹോർമാണായ ടെസ്‌റ്റോസ്‌റിറോൺ വർദ്ധിപ്പിക്കുന്നതിന് കറ്റാർവാഴ ജ്യൂസിന് നിങ്ങളെ വളരെയധികം സഹായിക്കാൻ കഴിയും. ഉദ്ദാരണത്തിനൊപ്പം മികച്ച ഊർജവും ഇത് പ്രധാനം ചെയ്യും.

മാതളം ജ്യൂസ്

ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്‌ടമായ മാതളം ലൈംഗിക ഉത്തേജനത്തിന് ഏറ്റവും നല്ല മാർഗമാണ്. രക്ത ചംക്രമണം വർദ്ധിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങളെ തുരത്തുന്നതിനും മാതളം ജ്യൂസ് ഉത്തമമാണ്.

പാൽ

നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ആദ്യരാത്രിയിൽ വരന് മുമ്പിൽ വധു എന്തിനാണ് ഒരു ഗ്ളാസ് പാലുമായി പോകുന്നതെന്ന്? ലൈംഗിക ഉത്തേജനത്തിന് പാൽ മികച്ചതാണ് എന്നതു തന്നെ കാരണം. പോഷക സമ്പുഷ്‌ടമായ പാലിന് തൽക്ഷണം എനർജി നൽകാൻ കഴിയും.

എത്തപ്പഴം ഷേയ്‌ക്ക്

എത്തപ്പഴത്തിലെ എൻസൈമായ ബ്രോമെലെയ്‌ൻ ലൈംഗിക ഉദ്ദാരണത്തിന് മികച്ചതാണ്. എല്ലാ ദിവസും ഏത്തപ്പഴം ഷേയ‌്ക്ക് കഴിക്കുന്നത് സ്‌റ്റാമിന വർദ്ധിപ്പിക്കും.

തണ്ണി മത്തൻ ജ്യൂസ്

എൽ- സിട്രുലിൻ എന്ന അമിനോ ആസിഡിനാൽ സമ്പുഷ്‌ടമാണ് തണ്ണി മത്തൻ. ലിംഗത്തിലേക്ക് രക്ത ചംക്രമണം വർദ്ധിപ്പിക്കുന്നതിന് എൽ- സിട്രുലിൻ പ്രധാന പങ്കു വഹിക്കുന്നു.