
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം പി. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.
'കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാദ്ധ്യമങ്ങൾക്ക് മുൻപിൽ വരാതെയാണ് പ്രസ്താവന നടത്തിയത്. ഇത് സംശയം ജനിപ്പിക്കുന്നു. പണ്ട് ആരോപണങ്ങൾ നേരിട്ടപ്പോൾ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും മാദ്ധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നു' - മുരളീധരൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളുകയാണ്. വാദിയും പ്രതിയുമില്ലാത്ത കേസാണത്. ഇഡി ഒന്നര വർഷം അന്വേഷിച്ച കേസാണെന്നും തെളിവ് ഉണ്ടെങ്കിൽ ഇ.ഡിക്ക് കൊടുക്കട്ടെയെന്നും കാനം പറഞ്ഞു
ഇടതുമുന്നണി സർക്കാരിനെതിരെ ബി.ജെ.പി രാഷ്ട്രീയമായി കൊണ്ടുവന്ന കേസാണിതെന്നും ഇതിന്റെ അന്വേഷണ ഘട്ടങ്ങൾ എല്ലാം കഴിഞ്ഞതാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേർത്തു.