-wedding

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നാളെയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങൾ പുറത്തുവരികയാണ്.

ഏറെ നാളെത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇരുവരുടെയും വിവാഹവാർത്ത സ്ഥിരീകരിക്കുന്ന തരത്തിലെ വിവരങ്ങൾ പുറത്തുവന്നത്. ഡോക്യുമെന്ററി മാതൃകയിൽ ഷൂട്ട് ചെയ്യുന്ന വിവാഹദൃശ്യങ്ങൾ നെറ്റ്‌ഫ്ളിക്‌സിൽ സ്ക്രീൻ ചെയ്യുമെന്നാണ് സൂചന. സംവിധായകൻ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും വിവാഹം ചിത്രീകരിക്കുന്നത്. ഒടിടി പ്ളാറ്റ്‌ഫോമിന് ചിത്രീകരണാവകാശം താരങ്ങൾ നൽകിക്കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രണ്ടുകോടിയിലേറെ രൂപ നെറ്റ്‌ഫ്ലിക്‌സ് ഇതിനായി ചെലവഴിക്കുന്നുവെന്നും വിവരമുണ്ട്.

പുലർച്ചെ നാല് മണിയ്ക്കും ഏഴുമണിയ്ക്കും ഇടയിലാകും വിവാഹം നടക്കുക. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളത്. ആദ്യം തിരുപ്പതി ക്ഷേത്രത്തിൽവച്ചു നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം പിന്നീട് മഹാബലിപ്പുരത്തെ റിസോർട്ടിലേയ്ക്ക് മാറ്റുകയായിരുന്നു. ഹൈന്ദവാചാരപ്രകാരമായിരിക്കും വിവാഹചടങ്ങുകൾ. വിവാഹത്തലേന്ന് റിസോർട്ടിൽ വച്ച് സിനിമാതാരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി വിരുന്നു സൽക്കാരം ഉണ്ടാകുമെന്നും പറയപ്പെടുന്നു.

ചടങ്ങ് നടക്കുന്ന വേദിയിലേയ്ക്ക് മാദ്ധ്യമങ്ങൾക്ക് പ്രവേശനമില്ല. പകരം വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞിരുന്നു. ശനിയാഴ്ച ഇരുവരും മാദ്ധ്യമങ്ങളെ കാണും. താരങ്ങൾ അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രിയെ വിവാഹം ക്ഷണിക്കാനെത്തിയ ചിത്രങ്ങൾ വൈറലായിരുന്നു. എം കെ സ്റ്റാലിനെ കൂടാതെ രജനീകാന്ത്, കമലഹാസൻ, തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ഡിജിറ്റൽ ക്ഷണക്കത്ത് ഏറെ ശ്രദ്ധനേടുകയാണ്.

🤩🤩Tomorrow is Thalaivi ❤️#Nayanthara ❤️wedding so excited for this🤩🤩 , after so many years it’s going to be happen🥳🥳 , her wedding is most emotional one for all of her fans🥺🥺 #Nayantharawedding @VigneshShivN pic.twitter.com/60rFcz9Fnv

— ❣𝐌𝐈❣ 💙🅐🅚★★ (@ManiTha68350710) June 8, 2022