
ഓഫീസിൽ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായി ഇരിക്കുന്നതാണ് ജോലിയിലും പൊതുവെ ജീവിതത്തിലും ബിസിനസിലും മറ്റു സംരംഭങ്ങളിലും വിജയത്തിനും അഭിവൃദ്ധിക്കും നല്ലത്. കടന്നുവരുന്ന വാതിലിനു നേരെ ഇരിക്കരുത്. ചുഴലിക്കാറ്റിന്റെ പാതയിൽ ഏതു നിമിഷവും കടപുഴകി എറിയപ്പെടുന്ന ഒരു മരമായി നിങ്ങൾ മാറുകയായിരിക്കും ഫലം. വാതിലിൽ നിന്ന് അകന്ന് ശക്തിയുടെ സ്ഥാനം കണ്ടെത്തി അവിടെ ഇരിക്കുകയായിരിക്കും നല്ലത്. എനർജി വാതിലിലൂടെ കടന്ന് നിങ്ങളെ പൊതിയണം. നേരെ മറിച്ച് വാതിലിനടുത്തിരുന്നാൽ എനർജി നിങ്ങളെ വലയം ചെയ്യാതെ കടന്നുപോകും