ഇന്ത്യയില്‍ നോട്ട് നിരോധിച്ചത് 2016 നവംബര്‍ 8ന് രാത്രി എട്ട് മണിക്ക്. 1000ത്തിന്റേയും 500ന്റേയും നോട്ടുകള്‍ ഇനി ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്, വളരെ അപ്രതീക്ഷിതം ആയിട്ട് ആയിരുന്നു. 2016 നവംബര്‍ 10ന് ആയിരത്തിന് പകരം 2,000ത്തിന്റെ നോട്ട് ഇറക്കി റിസര്‍വ് ബാങ്ക്. ജനങ്ങള്‍ വളരെ കൗതുകത്തോടെ ആണ് 2,000 രൂപയെ നോക്കി കണ്ടത്. പക്ഷേ ഇപ്പോള്‍ കുറച്ചു നാളുകളായി ഈ 2,000 രൂപയെ കാണാതായിട്ട്.

india-note

ബാങ്കുകളിലും ഇല്ല, എടിഎമ്മിലും കിട്ടില്ല. എടിഎമ്മില്‍ 2000 നോട്ട് വച്ചിരുന്ന ട്രേകള്‍ മാറ്റി പകരം 500ന്റെയും 100ന്റെയും നോട്ട് വയ്ക്കാവുന്ന ട്രേകളാക്കി. 2000 നോട്ടിന്റെ അച്ചടി തന്നെ റിസര്‍വ് ബാങ്കിന്റെ കറന്‍സി പ്രസുകള്‍ നിര്‍ത്തലാക്കി. ഇതോടെ ആണ് 2000ത്തിന്റെ നോട്ടുകളും നിര്‍ത്തലാക്കുക ആണോ എന്നൊരു ആശങ്ക പലരിലും ഉണ്ടായത്. അല്ല, നിര്‍ത്തലാക്കിയാലും പൊതു ജനത്തെ അത് ബാധിക്കില്ല, കാരണം കാലം കുറേ ആയി ആ നോട്ടിനെ പലരും ഒന്നു കണ്ടിട്ടു കൂടി. പക്ഷേ 2000ത്തിന്റെ നോട്ട് നിരോധിക്കില്ല, എന്നാല്‍ അവയുടെ ലഭ്യത വിരളമായി.