നടുക്കലില്‍ നട്ടം തിരിഞ്ഞ് ഇന്ത്യന്‍ ചരക്കു കപ്പല്‍. അതെ ഇന്ത്യന്‍ ഗോതമ്പ് ഇപ്പോള്‍ വായുവിലാണ്. ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്ക് പിന്നെ തുര്‍ക്കിയില്‍ നിന്നും ഈജിപ്തിലേക്ക്. ആര്‍ക്കും വേണ്ടേ ഇന്ത്യന്‍ ഗോതമ്പ്. ശരിക്കും പറഞ്ഞാല്‍ രണ്ട് രാജ്യങ്ങളും അനുമതി നിഷേധിച്ചതോടെ ഗോതമ്പ് കയറ്റിയ ഇന്ത്യന്‍ ചരക്ക് കപ്പല്‍ നടുക്കടലില്‍ ആണ്.

indian-ship

എന്തുകൊണ്ട് ആണ് രാജ്യങ്ങള്‍ ഇന്ത്യന്‍ ഗോതമ്പ് തിരിച്ചയക്കുന്നത്. ഇപ്പോഴത്തെ ഈ പന്താട്ടത്തിന്റെ കാരണം എന്താണ്? നമുക്ക് നോക്കാം വിശദമായി തന്നെ. നമുക്ക് അറിയാം ആഗോള വിപണിയില്‍ ഗോതമ്പ് ലഭിക്കാനില്ല. ഇതിന്രെ പ്രധാന കാരണം ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായിരുന്ന റഷ്യയും ഉക്രൈനും യുദ്ധം ആരംഭിച്ചതോടുകൂടി ആഗോള വിപണിയിലേക്കുള്ള ഗോതമ്പിന്റെ ഒഴുക്ക് നിലച്ചത് ആണ്. ഇതോടു കൂടി ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദനക്കാരായ ഇന്ത്യയിലായിരുന്നു മറ്റു രാജ്യങ്ങളുടെ പ്രതീക്ഷ.