ambika

തൃശൂർ: കൊച്ചുമകനുമായി മുത്തശ്ശി കിണറ്റിൽച്ചാടി ജീവനൊടുക്കി. തൃശൂർ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടിൽ അജയന്റെ ഭാര്യ അംബികയും കൊച്ചുമകൻ ആദിഷുമാണ് മരിച്ചത്. ഇരുവരെയും കാണാതായതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് ലഭിച്ചു. തന്നെയും കൊച്ചുമകനെയും ഒരുമിച്ച് അടക്കം ചെയ്യണമെന്ന് കത്തിൽ പറയുന്നുണ്ട്. കത്തിലെ അംബികയുടെ കൈയക്ഷരം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

അംബികയുടെ മകളുടെ മകനാണ് ആദിഷ്. വിവാഹമോചിതയായ മകൾ തിരുവനന്തപുരത്ത് മറ്റൊരാളുടെയൊപ്പം താമസിക്കുകയാണ്. മകനെ കൂടെ താമസിപ്പിക്കാത്തതിനാൽ അംബികയാണ് കുട്ടിയെ നോക്കിയിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കുഞ്ഞിനെ പരിപാലിക്കാൻ ബുദ്ധിമുട്ടിയിരുന്നു. മകൾ തന്റെയും മകന്റെയും കാര്യങ്ങൾ അന്വേഷിക്കാത്തതിൽ മാനസിക വിഷമങ്ങളും അനുഭവിച്ചിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

കിഴുപ്പിള്ളിക്കര എസ്എസ്എഎൽപി സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിയാണ് ആദിഷ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.