ചെന്നൈ: ​ഏഴുവർഷത്തെ പ്രണയത്തിനൊടുവിൽ പ്രമുഖ തെന്നിന്ത്യൻ നടി ന​യ​ൻ​താ​രയും തമിഴ് സംവിധായകനും നിർമ്മാതാവുമായ ​വി​ഘ്‌നേ​ഷ് ​ശി​വ​നും തമ്മിലുള്ള​ ​വി​വാ​ഹം​ ഇന്ന് ചെ​ന്നൈ​ ​മ​ഹാ​ബ​ലി​പു​ര​ത്തെ​ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽ പുലർച്ചെ നാലിനും ഏഴിനും ഇടയിൽ നടക്കും.​ ​ഹി​ന്ദു​ ​ആ​ചാ​ര​പ്ര​കാ​ര​മാ​ണ് ​വി​വാ​ഹം. പ്രവേശനം ക്ഷ​ണി​ക്ക​പ്പെ​ട്ട​ അ​തി​ഥി​ക​ൾ​ക്ക്​ ​മാ​ത്രം.ഒരാഴ്ച മുമ്പ് തന്നെ റിസോർട്ട് പൂർണ്ണമായി വിവാഹാവശ്യത്തിനായി വിട്ടു നൽകിയിരുന്നു. ഇന്ത്യൻ ച​ല​ച്ചി​ത്ര​ലോ​ക​ത്തു​ നി​ന്ന് ​പ്ര​മു​ഖ​രാ​യ​ 30​ ​താ​ര​ങ്ങ​ൾ​ വിവാഹത്തിൽ ​പ​ങ്കെ​ടു​ക്കുന്നു​ണ്ട്.​ ​സംവിധായകൻ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രമുഖ ഒ.ടി.ടി പ്ളാറ്റ്ഫോമായ നെറ്റ്‌ഫ്ളിക്സിനുവേണ്ടി വിവാഹ രംഗങ്ങൾ ചിത്രീകരിക്കുക. ഡോക്യുമെന്ററി രീതിയിൽ ഷൂട്ട് ചെയ്ത ശേഷം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്യും.