astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ജൂൺ 9 - 1197 ഇടവം 26 വ്യാഴാഴ്ച . ( പുലർച്ചെ 4 മണി 30 മിനിറ്റ് 13 സെക്കന്റ് വരെ ഉത്രം ശേഷം അത്തം നക്ഷത്രം )

അശ്വതി: വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലമാണ്. പ്രായമായി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധിക്കാനും കുടിശ്ശികകള്‍ ലഭിക്കാനുമുള്ള യോഗം കാണുന്നുണ്ട്.

ഭരണി: ഭൂസ്വത്തുക്കള്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ദൂരയാത്രയ്ക്ക് പ്രത്യേകിച്ച് വിദേശ യാത്രക്കുള്ള അവസരമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും അനുകൂല സമയമാണ്. ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകും.

കാര്‍ത്തിക: പ്രണയബന്ധം സാക്ഷാത്ക്കരിക്കാനുള്ള യോഗം, വിനോദയാത്രക്കുള്ള അവസരമുണ്ടാകും. വ്യക്തിപരമായ പെരുമാറ്റത്തിലൂടെ കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താനാകും.

രോഹിണി: ധനലാഭം, കാര്യവിജയം, സമൃദ്ധി, പുരസ്ക്കാരങ്ങള്‍, അനുമോദനങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവ ലഭിക്കാന്‍ ഇടയുണ്ട്. വിദേശവസ്തുക്കള്‍ ലഭിക്കാന്‍ യോഗം കാണിക്കുന്നു.

മകയിരം:‍ സന്താനങ്ങള്ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കിട്ടാനും വിദ്യാഭ്യാസപരമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും യോഗമുണ്ട്. കച്ചവടക്കാര്‍ക്ക് കച്ചവടം വര്‍ദ്ധിക്കും. അടിയന്തര യാത്രകള്‍ നടത്തേണ്ടി വരും.

തിരുവാതിര:‍ കർമ്മരംഗത്ത് കാര്യമായ നേട്ടങ്ങളുണ്ടാകും.കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലമാണ്. സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനുമുള്ള യോഗമുണ്ട്.

പുണര്‍തം: പുതിയതോ പഴയതോ ആയ വാഹനം വാങ്ങുന്നതിന് യോഗമുണ്ട്. സന്താനത്തിന് ജോലിയോ ജോലിയില്‍ മാറ്റമോ ഉണ്ടായേക്കും . സ്വന്തം ജോലിയിലും മാറ്റങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും സാദ്ധ്യതയുണ്ട്.

പൂയം: ജോലിക്കനുസരിച്ചുള്ള വേതന വര്‍ദ്ധനവ്, പുരസ്ക്കാരങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവ ലഭിക്കും. വിദേശനിര്‍മിത വസ്തുക്കള്‍ ലഭിക്കാനുള്ള യോഗമുണ്ട്. കുടുംബ സ്വത്തുക്കള്‍ ലഭിക്കും. പൊതുവേ അനുകൂല സമയം.

ആയില്യം: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിനും സാദ്ധ്യതയുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കാനും സാദ്ധ്യതയുണ്ട്. തുടര്‍പഠനത്തിന് അവസരമുണ്ടാകും.

മകം: ചില അവസരങ്ങളില്‍ ആത്മസംയമനം പാലിക്കണം. മനഃസമാധാനം കുറയും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും ചെലവും അതിനനുസരിച്ച് വര്‍ദ്ധിക്കും. അതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം.

പൂരം: അപ്രതീക്ഷിതമായി കടം വാങ്ങേണ്ടി വരും. ധനവരവില്‍ മാറ്റങ്ങള്‍ സംഭവിക്കും. പുതിയ വാഹനം വാങ്ങിക്കാനാകും. മംഗല്യയോഗത്തിനു സാദ്ധ്യതയുണ്ട്. ചില അവസരങ്ങളില്‍ അലച്ചിലുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

ഉത്രം: ഉത്തരവാദിത്വം കൂടും. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് ചെറിയ ചില തിരിച്ചടികള്‍ ഉണ്ടായേക്കാമെങ്കിലും യുക്തിപൂര്‍വ്വമായ ഇടപെടലിലൂടെ ഇതിനെ മറികടക്കാനാകും.

അത്തം: ധന സ്ഥിതിയില്‍ കാര്യമായ ഉയര്‍ച്ചയുണ്ടാകും. സന്താനഭാഗ്യം ലഭിക്കും. സ . അഗ്നിബാധയ്ക്കുള്ള യോഗമുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരുടെ ജോലി ചില പ്രത്യേക സാഹചര്യങ്ങളില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കേണ്ടി വരും.

ചിത്തിര: ഉദ്യോഗത്തിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനാകും. മാനസിക സന്തോഷം അനുഭവിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും, പങ്കാളിക്ക് തുടര്‍ പഠനത്തിന് യോഗമുണ്ട്.

ചോതി: ദേശംവിട്ട് സഞ്ചരിക്കാന്‍ സാദ്ധ്യത കാണുന്നു. ബാദ്ധ്യതകള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗം ലഭിക്കും. സന്താനത്തിന് തൊഴില്‍ ലഭിക്കുന്നതിനും മംഗല്യഭാഗ്യത്തിനും അവസരമുണ്ടാകും. വീട്, വസ്തു എന്നിവയിലേതെങ്കിലും വാങ്ങിക്കാനാകും.

വിശാഖം: ഭാഗ്യം വര്‍ദ്ധിക്കുമെങ്കിലും ഭാഗ്യദോഷത്തിനും സാദ്ധ്യതയുണ്ടായെന്നു വരും. പ്രണയ വിവാഹത്തിന് സാദ്ധ്യത കൂടുതലാണ്. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടകരമാണ്. കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടകരമാണ്.

അനിഴം: സാമ്പത്തിക ക്ലേശമുണ്ടാകും. വഴക്ക്, ദേശാന്തര സഞ്ചാരം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. അനാവശ്യമായുള്ള വഴക്കുകള്‍ മൂലം മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകാനും സ്ഥാനചലനത്തിനും സാദ്ധ്യതയുണ്ട്.

കേട്ട: വാസ്തുദോഷം മാറ്റുന്നതിനും അനുകൂലമായ സമയമാണ്. സന്താനത്തിന് നേട്ടവും സന്താനങ്ങളെക്കൊണ്ട് നേട്ടവുമുണ്ടാകും. ദൂരദേശങ്ങളില്‍ വീടോ വസ്തുവോ വാങ്ങിക്കാന്‍ യോഗമുണ്ട്. പല ശിക്ഷാ നടപടകളില്‍ നിന്നും ഒഴിഞ്ഞു മാറാനാകും.

മൂലം: പ്രായോഗിക ബുദ്ധി കുറയും. വാശി, പിടിവാശി, ദേഷ്യം എന്നിവ കൂടാനും ഇത് നിരവധിയാളുകളുടെ ശത്രുതയ്ക്കും കാരണമാകും. അധികാരികളില്‍ നിന്നും ബുദ്ധിമുട്ടുകളുണ്ടാകും. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്കും അനുകൂല സമയമല്ല.

പൂരാടം: സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായമുണ്ടാകും. മദ്ധ്യസ്ഥ ഇടപാടുകളില്‍ നിന്നും സാമ്പത്തിക ലാഭമുണ്ടാകും. സ്ഥാനക്കയറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമാണ്.

ഉത്രാടം: അയല്‍ സംസ്ഥാനത്ത് ജോലി സാദ്ധ്യതയുണ്ട്. നിയമ നടപടികള്‍ നേരിടേണ്ട സാഹചര്യം വരും. കുടുംബസ്വത്തുക്കള്‍ തര്‍ക്കം തീര്‍ത്ത് അവകാശം നേടിയെടുക്കാന്‍ കഴിയും. ബിസിനസ്സിലെ തടസ്സങ്ങള്‍ മാറ്റാന്‍ സാധിക്കും. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാകും.

തിരുവോണം: താല്‍ക്കാലിക ജോലിയില്‍ മാറ്റമുണ്ടാകും. സന്താനങ്ങൾക്ക് ഉപരി പഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് മംഗല്യയോഗത്തിനുള്ള സാദ്ധ്യത കാണുന്നു. വിദേശയാത്രകള്‍ക്ക് അവസരമുണ്ടാകും.

അവിട്ടം: വാഗ്ദാനം ചെയ്ത ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. ജോലിക്കായി നല്‍കിയ സാമ്പത്തികം നഷ്ടപ്പെടാനും സാദ്ധ്യത കാണുന്നു. വാഹനയോഗം ഉണ്ടെങ്കിലും അത്ര ഗുണകരമാവില്ല. നേതൃസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് ചെറിയ വീഴ്ചയും സ്ഥാന ചലനവും ഉണ്ടായേക്കാം.

ചതയം: വാക്കുകൾ കൊണ്ട് നിരവധി പേരെ ശത്രുക്കളാക്കാനുള്ള സാദ്ധ്യത കാണുന്നു. കര്‍മരംഗത്ത് കാര്യമായ മാറ്റങ്ങളുണ്ടാകും. തൊഴില്‍ നഷ്ടപ്പെടുന്നതിനോ സ്ഥാനമാറ്റമുണ്ടാകുന്നതിനോ സാദ്ധ്യതയുണ്ട്. തര്‍ക്കങ്ങളില്‍ ഇടപെട്ട് തീര്‍പ്പുകളുണ്ടാക്കും.

പൂരുരുട്ടാതി: അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. രോഗങ്ങൾ അലട്ടാന്‍ സാദ്ധ്യതയുണ്ട്. വായ്പയെടുക്കാനും വായ്പ നല്‍കാനും യോഗം കാണുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെയധികം അനുകൂലമായ കാലമാണ്.

ഉത്തൃട്ടാതി: ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ പ്രതിഫലം ലഭിക്കുന്നില്ല എന്ന തോന്നല്‍ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. അധിക ജോലി ചെയ്യുന്നതിലൂടെ മാനസിക വിഷമമുണ്ടാകും. ചെലവുകള്‍ വര്‍ദ്ധിക്കുന്നതില്‍ മനഃപ്രയാസം അനുഭവപ്പെടും.

രേവതി: ദീര്‍ഘദൂര യാത്രകള്‍ക്കും അലച്ചിലിനും യോഗമുണ്ട്. ഇടനില ഇടപാടുകളില്‍ സാമ്പത്തിക നഷ്ടം പ്രതീക്ഷിക്കാം. വാഹനാപകടത്തിനു യോഗമുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം. യാത്രകൾ നടത്തേണ്ടി വരും.