road

ന്യൂഡൽഹി: 105.33 മണിക്കൂർ കൊണ്ട് മഹാരാഷ്ട്രയിൽ 75 കിലോമീറ്റർ റോഡ് പണിത് ദേശീയ പാത അതോറിട്ടി (എൻ.എച്ച്.എ.ഐ) ഗിന്നസ് ലോക റെക്കാഡിട്ടു. അമ‌രാവതി–അകോല റോഡാണ് നിശ്ചയിച്ച സമയത്തിന് (108 മണിക്കൂർ) ഒന്നര മണിക്കൂർ മുമ്പ് പൂർത്തിയാക്കിയത്.

സാധാരണഗതിയിൽ ആറു മാസമെടുക്കേണ്ട നിർമ്മാണം പൂർത്തിയാക്കാൻ 5 ദിവസം മാത്രമാണെടുത്തത്. എൻ.എച്ച്.എ.ഐയുടെ 720 ജീവനക്കാരാണ് അഹോരാത്രം അദ്ധ്വാനിച്ചത്. ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എൻ.എച്ച്.എ.ഐ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

അമരാവതി – അകോല റോഡ്

നീളം -75കി.മീ

വീതി- 9 മീറ്റർ

 നിർമ്മാണം : രാജ്പുത് ഇൻഫ്രാകോൺ കമ്പനി

 പണിതുടങ്ങിയത് :

ജൂൺ 3, രാവിലെ 7.27ന്

റോഡ് പൂർത്തിയായത്

ജൂൺ 7 വൈകിട്ട് 5ന്

 ജോലി ചെയ്തത്:

3 ഷിഫ്റ്റിൽ 1520 പേർ

(800-എൻജിനിയർമാർ, സർവേയർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, 720 തൊഴിലാളികൾ)

 നിർമ്മാണത്തിന് ഉപയോഗിച്ചത്: 34,000 ടൺ ബിറ്റുമിൻ

 4 മിക്സിങ് പ്ലാന്റുകൾ പൂർണ്ണസമയം

 മറികടന്നത് ഖത്തറിന്റെ റെക്കാഡ്: ദോഹയിൽ 25.275 കി.മീ 4.5 മീറ്റർ വീതിയിൽ അഷ്ഗൽ 10 ദിവസം കൊണ്ട് പണിത റോഡ്