
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം റിലീസ് ചെയ്ത ഒരാഴ്ച തികയുന്നതിനും മുൻപ് 225 കോടി നേടി. വിക്രമിനൊപ്പം ജൂൺ 3ന് റിലീസ് ചെയ്ത ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിന് 44 കോടി മാത്രമേ നേടാനായുള്ളൂ. പൃഥ്വിരാജിന്റെ അഞ്ചുദിവസത്തെ കളക്‌ഷൻ നാലുകോടിയിൽ താഴെയാണ്. 25 കോടിക്കടുത്താണ് വിക്രം. 120 കോടി മുതൽമുടക്കുണ്ട് വിക്രത്തിന്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒ.ടി.ടി സാറ്റ്‌ലൈറ്റ് അവകാശങ്ങൾ 200 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു. 250 കോടി മുതൽ മുടക്കിലാണ് പൃഥ്വിരാജ് ഒരുങ്ങിയത്. സോനു സൂദ്, മാനുഷി മില്ലാർ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. യഷ് രാജ് ഫിലിംസാണ് നിർമ്മാണം.