
ഒരു മലർവാടി ആർട്സ് ക്ളബിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി അപൂർവ ബോസ് വിവാഹിതയാവുന്നു. ധിമൻ തലപത്രയാണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന അപൂർവ ഇപ്പോൾ യുനൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻസ് കൺസൽട്ടന്റായി ജനീവയിലാണ്. കൊച്ചി സ്വദേശിയാണ് അപൂർവ. പ്രണയം, പത്മശ്രീ ഡോക്ടർ സരോജ്‌കുമാർ, പൈസ പൈസ, പകിടാ, ഹേയ് ജൂഡ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.