
ശരീരഭാരം 80കിലോയിൽ നിന്ന് 68 ലേക്ക് കുറച്ച് മാല പാർവതി. മാർച്ച് 12ന് ആരംഭിച്ച വർക്കൗട്ട് ജൂൺ 3 എത്തിയപ്പോൾ 12 കിലോയാണ് കുറച്ചിരിക്കുന്നത്. ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. 'പ്രായം 50 കഴിഞ്ഞാൽ വർക്കൗട്ട് ബുദ്ധിമുട്ടാണ്. എന്നാൽ ആ സ്ഥലവും പരിശീലകരും അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും.' പുതിയ ചിത്രങ്ങൾ പങ്കുവച്ച് സമൂഹമാദ്ധ്യമത്തിൽ മാല പാർവതി കുറിച്ചു. ശരീരഭാരം കുറയ്ക്കാൻ തനിക്ക് പ്രചോദനമായവർക്കും പരിശീലകർക്കും താരം നന്ദിയും കുറിച്ചിട്ടുണ്ട്. രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിലാണ് താരം.