
വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസന്റ് സംവിധാനം ചെയ്ത മലയാളത്തിലെ ക്ളാസിക് ചിത്രമായ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്കാരമായ നീലവെളിച്ചം ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് ബഷീറായി എത്തുന്നു. റിമ കല്ലിംഗൽ, റോഷൻ മാത്യു, ഷൈൻടോം ചാക്കോ, രാജേഷ് മാധവൻ, ഉമകെ.പി, പൂജ മോഹൻരാജ്, ദേവകി ദാഗി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഒ.പി.എം സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന നീലവെളിച്ചം തലശേരിയിൽ പുരോഗമിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം. 
എഡിറ്റർ: സൈജു ശ്രീധരൻ, വസ്ത്രാലങ്കാരം സമീറസനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ. പി.ആർ.ഒ : എ.എസ്. ദിനേശ്.