
ടെഹ്‌റാൻ : കിഴക്കൻ ഇറാനിൽ ട്രെയിൻ പാളംതെറ്റി 17 മരണം. 50 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 5.30ന് ടബാസ് നഗരത്തിന് സമീപമായിരുന്നു അപകടം. റെയിൽവേ ട്രാക്കിലുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രത്തിൽ ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അഞ്ച് ബോഗികളാണ് പാളത്തിൽ നിന്ന് തെന്നിമാറിയത്. ആകെ 348 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.