
കൊച്ചി: ഔഡിയുടെ കേരളത്തിലെ ഡീലർമാരും രാജ്യത്തെ ഓട്ടോമൊബൈൽ റീട്ടെയിൽ രംഗത്തെ പ്രമുഖരുമായ പി.പി.എസ് മോട്ടോഴ്‌സ് ഔഡി കൊച്ചി ഷോറൂമിൽ ഔഡിയുടെ എല്ലാ ശ്രേണികളുടെയും പ്രദർശനവും ടെസ്‌റ്റ് ഡ്രൈവും ഒരുക്കിയിരിക്കുന്നു. ഔഡി എ4, എ6, ഇ-ട്രോൺ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഔഡി എ4ന് പ്രാരംഭ എക്‌സ്‌ഷോറൂം വില 40.49 ലക്ഷം രൂപയാണ്. ഔഡി എ6ന് 59.59 ലക്ഷം രൂപ, ഇ-ട്രോണിന് 1.11 കോടി രൂപ. ഔഡി ക്യു5, ക്യു7, ക്യു8 എന്നിവയും അടുത്തവാരം മുതൽ പ്രദർശനത്തിനെത്തും.