film

ലണ്ടൻ: പ്രവാചകന്റെ മകളെ കുറിച്ചുള്ള സിനിമ 'ദ ലേഡി ഒഫ് ഹെവൻ" പ്രദർശിപ്പിക്കുന്നത് നിറുത്തിവച്ച് യു.കെയിലെ തിയേറ്റർ ശൃംഖലയായ സിനിവേൾഡ്. ചിത്രത്തിന്റെ ഉള്ളടക്കം മതവിരുദ്ധമാണെന്ന് ആരോപിച്ച് മുസ്ലിം സംഘടനകൾ തിയേറ്ററുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് തീരുമാനം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമാ ശൃംഖലയാണ് സിനിവേൾഡ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെയും കാണികളുടെയും സുരക്ഷ പരിഗണിച്ച് ചിത്രത്തിന്റെ ഇനിയുള്ള പ്രദർശനങ്ങൾ രാജ്യവ്യാപകമായി പിൻവലിക്കുന്നതായി സിനിവേൾഡ് അറിയിച്ചു. പ്രവാചകന്റെ മകൾ ഫാത്തിമയുടെ ജീവിതം പ്രമേയമാക്കിയ ആദ്യ ചരിത്ര സിനിമയാണിതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. സിനിമ പ്രദർശിപ്പിക്കാനും ജനങ്ങൾക്ക് കാണാനുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായ മാലിക് ഷ്ളിബാക് പറഞ്ഞു.