luca-modric

മാഡ്രിഡ് : ക്രൊയേഷ്യൻ സൂപ്പർ മിഡ് ഫീൽഡർ ലൂക്കാ മൊഡ്രിച്ച് ഒരു സീസൺ കൂടി സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിൽ തുടരും. ഇന്നലെയാണ് താരം ക്ളബുമായി 2023വരെയുള്ള പുതിയ കരാർ ഒപ്പുവച്ചത്. 2012ൽ റയലിലെത്തിയ മൊഡ്രിച്ച് ക്ളബിനായി ഇതുവരെ 436 മത്സരങ്ങൾ കളിച്ചു. 31 ഗോളുകൾ അടിക്കുകയും 73 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. അഞ്ച് ചാമ്പ്യൻസ് ലീഗ്,മൂന്ന് ലാലിഗ കിരീടനേട്ടങ്ങളിലും പ്രധാന പങ്കുവഹിച്ചു.