
തിരുവനന്തപുരം : ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ സി.കെ അഭിനവും സ്വപ്ന മെറിൻ ബിജുവും നയിക്കും. ടീം കൊച്ചിയിൽ നിന്ന് ഇന്നലെ വിമാനത്തിൽ പുറപ്പെട്ടു. ടീമംഗങ്ങൾക്ക് ട്രെയിനിൽ റിസർവേഷൻ ശരിയാക്കാൻ സ്പോർട്സ് കൗൺസിൽ അധികൃതർ പരാജയപ്പെട്ടതിന്റെ പേരിൽ പരാതികൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് വിമാനടിക്കറ്റ് നൽകിയത്.