
ബെർലിൻ : ജർമ്മനിയിലെ ബെർലിനിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം. 8 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം. അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവം സൃഷ്ടിച്ച അപകടമാണോ അതോ കാറിന്റെ നിയന്ത്രണം നഷ്ടമായതാണോ എന്ന് വ്യക്തമല്ല. ആളുകളെ ഇടിച്ചുതെറിപ്പിച്ച കാർ ഒരു കോസ്മറ്റിക് ഷോപ്പിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.