geert-wilders-noopur-shar

ആംസ്റ്റെർഡാം: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ഇസ്ലാമിക രാജ്യങ്ങൾ എതിർപ്പും ഭീകര സംഘടനയായ അൽ ക്വ ഇദ ഭീഷണിയും ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്കും നൂപുർ ശർമയ്ക്കും പിന്തുണ പ്രഖ്യാപിച്ച് നെതർലാൻഡ്സിലെ എം പി ഗീർട്ട് വൈൽഡേഴ്സ് രംഗത്തെത്തി. ഇന്ത്യ ഇസ്ലാമിക ഭീകര സംഘടനകൾക്ക് മുന്നിൽ ഒരിക്കലും തല കുനിക്കരുതെന്നും, ജനങ്ങൾ നൂപുർ ശർമയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

tweet

#SupportNupurSharma #NupurSharma #ProphetMuhammad pic.twitter.com/l3xRkBM3qW

— Geert Wilders (@geertwilderspvv) June 8, 2022

കഴിഞ്ഞ ദിവസമാണ് പ്രവാചകനെതിരായ പരാമർശത്തിന് പ്രതികാരമായി ഡൽഹി, മുംബയ്, ഉത്തർപ്രദേശ്, ഗുജറാത്ത് നഗരങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ അൽ ക്വ ഇദ ഭീഷണി മുഴക്കിയത്. പ്രവാചകനെ നിന്ദിച്ചവരെ കൊല്ലാൻ പ്രവർത്തകരും തങ്ങളുടെ കുട്ടികളും ചാവേറുകളായി പൊട്ടിത്തെറിക്കുമെന്നും സുരക്ഷാ ഏജൻസികൾക്ക് തടയാനാകില്ലെന്നും അവർ പുറത്തുവിട്ട കത്തിൽ പറഞ്ഞിരുന്നു.

അൽ ക്വ ഇദയെപ്പോലുള്ള ഇസ്ലാമിക ഭീകരർക്ക് ഒരിക്കലും വഴങ്ങരുത്. അവർ പ്രാകൃതത്വത്തെ പ്രതിനിധീകരിക്കുന്നവരാണ്. ഇന്ത്യക്കാരെല്ലാം നൂപുർ ശർമയ്ക്ക് ചുറ്റും അണിനിരക്കുകയും അവരെ പിന്തുണയ്ക്കുകയും വേണം. അൽ ക്വ ഇദയും താലിബാനും വർഷങ്ങൾക്ക് മുമ്പ് തന്നെ അവരുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണ്. ഒരിക്കലും തീവ്രവാദികൾക്ക് മുന്നിൽ തല കുനിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നൂപുർ ശർമ്മയുടെ പ്രസ്താവന സത്യമാണെന്ന് പറഞ്ഞ അദ്ദേഹം ഇസ്ലാമിക രാജ്യങ്ങളുടെ രോഷത്തെ പരിഹസിക്കുകയും ചെയ്തു. പ്രീണനം ഒരിക്കലും പ്രവർത്തിക്കുകയില്ല. അത് കാര്യങ്ങളെ കൂടുതൽ വഷളാക്കുകയേ ഉള്ളു. അതിനാൽ ഇന്ത്യയിൽ നിന്നുള്ള തന്റെ സുഹൃത്തുക്കൾ ഇസ്ലാമിക രാജ്യങ്ങളെ ഭയക്കരുത്. നിങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും നൂപുർ ശർമയെ പിന്തുണയ്ക്കുകയും വേണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

I receive many death threats now from Muslims who want to kill me for supporting #NupurSharma who spoke the truth and nothing but the truth about Muhammad and Aisha.

My message to them is: go to hell. You have no morals. We stand for the truth. We stand for freedom.

— Geert Wilders (@geertwilderspvv) June 8, 2022

ഇക്കാര്യത്തിൽ പ്രതികരിക്കുന്ന ഇസ്ലാമിക രാജ്യങ്ങളെ അദ്ദേഹം കപടവിശ്വാസികളെന്നും വിശേഷിപ്പിക്കുകയുണ്ടായി. അവർക്ക് ജനാധിപത്യമോ നിയമവാഴ്ചയോ സ്വാതന്ത്ര്യമോ ഇല്ല. അവർ ന്യൂനപക്ഷ സമൂഹങ്ങളെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങൾക്ക് യാതൊരു വിലയും കൽപിക്കുന്നില്ലെന്നും ഗീർട്ട് പറഞ്ഞു.

Don’t listen to the hypocrites. Islamic nations have no democracy, no rule of law, no freedom. They persecute minorities and disrespect human rights like no one else.

THEY should be criticized!

The ideology of #Muhammad is offensive and abusive, not the heroic #NupurSharma!

— Geert Wilders (@geertwilderspvv) June 7, 2022

നെതർലൻഡ്‌സിൽ നിന്നുള്ള തീവ്ര വലതുപക്ഷ നേതാവാണ് ഗീർട്ട് വൈൽഡേഴ്‌സ്. രാജ്യത്തെ മൂന്നാമത്തെ വലിയ പാർട്ടിയായ പാർട്ടി ഫോർ ഫ്രീഡത്തിന്റെ സ്ഥാപകനായ അദ്ദേഹം, 1998 മുതൽ ജനപ്രതിനിധിസഭയിലെ അംഗവുമാണ്.