kerala-police

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സ് ഗ്രൂപ്പാണ് ഇതിന് പിന്നിൽ. ട്വിറ്റർ അക്കൗണ്ടിന്റെ പേര് കേരള പൊലീസ് എന്നത് മാറ്റി ഓക്ക് പാരഡൈസ് എന്നാക്കിയിട്ടുണ്ട്.

രാത്രി എട്ട് മണിയോടുകൂടിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് കരുതുന്നു. 3.14 ലക്ഷം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ഹാക്ക് ചെയ്യപ്പെടുന്നതിന് മുമ്പുള്ള അവസാന പോസ്റ്റ് സൈബർ സുരക്ഷയെകുറിച്ചായിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്.

2013ൽ ആരംഭിച്ച ട്വിറ്റർ അക്കൗണ്ടിലൂടെ നിലവിൽ എൻ എഫ് ടിയെ കുറിച്ചുള്ള ട്വീറ്റുകളാണ് പ്രചരിക്കുന്നത്. കേരള പൊലീസ് ഇതിനു മുമ്പ് ചെയ്ത എല്ലാ ട്വീറ്റുകളും ഹാക്കർമാർ ഡിലീറ്റ് ചെയ്തിട്ടുണ്ട്. നിരവധി ട്വീറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം ഹാക്കർമാർ ഈ അക്കൗണ്ടിൽ നിന്നും ഇതിനോടകം ചെയ്തിട്ടുള്ളത്.