honkong

ന്യൂയോർക്ക് : ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായി തുടർച്ചയായ രണ്ടാം തവണയും ഹോങ്കോംഗ്. യു.എസിലെ ഇ.സി.എ ഇന്റർനാഷണൽ പുറത്തുവിട്ട പട്ടിക പ്രകാരമാണിത്.

യു.എസിലെ ന്യൂയോർക്കും സ്വിറ്റ്‌സർലൻഡിലെ ജനീവയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. താമസ സ്ഥലത്തിനുള്ള വാടക, അത്യാവശ്യ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ചെലവ് തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ലണ്ടനും ടോക്കിയോയും ആദ്യ അഞ്ചിൽ ഇടംനേടിയിട്ടുണ്ട്.