2022 മെയ് 26, ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ്മ ഒരു ടെലിവിഷന്‍ ഡിബേറ്റില്‍ പങ്കെടുക്കുന്നു. ചര്‍ച്ചയില്‍ അവര്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി. ഇതിനുശേഷം പരാമര്‍ശം വിവാദമായി. സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗുകള്‍ വന്നു. മതവികാരം വ്രണപ്പെട്ടു. നുപുര്‍ ശര്‍മ്മയ്ക്കെതിരെ പൊലീസ് കേസും ഫയല്‍ ചെയ്തു. പിന്നാലെ ബി.ജെ.പി നേതാക്കള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. അവയെല്ലാം തന്നെ പ്രകോപനമുണ്ടാക്കുന്നതായിരുന്നു എന്നതാണ് സത്യം.

nupur-sharma