
കൊൽക്കത്ത : കംബോഡിയയ്ക്ക് എതിരായ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച് ഇന്ത്യ. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത് നായകൻ സുനിൽ ഛെത്രിയാണ്.
25’ Brandon takes the corner kick and an attempt on goal but Cambodia goalkeeper Soeuy punches it away again 🧤
— Indian Football Team (@IndianFootball) June 8, 2022
IND 1️⃣-0️⃣ CAM #INDCAM ⚔️ #AsianCup2023 🏆 #BlueTigers 🐯 #BackTheBlue 💙 #IndianFootball ⚽ pic.twitter.com/QaRaPYMdEA
ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിന് മുന്നിലായിരുന്നു . 14-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ഛെത്രി ആദ്യ ഗോൾ നേടിയത്. 60-ാം മിനിട്ടിൽ ഛെത്രി രണ്ടാമതും കംബോഡിയൻ വലകുലുക്കി. ഛെത്രിയുടെ അന്താരാഷ്ട്ര കരിയറിലെ 83-ാമത് ഗോളായിരുന്നു ഇത്. ഈ വിജയത്തോടെ ഇന്ത്യ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി.