യു.എസിന് സൗദി അറേബ്യ കല്പിച്ചുനല്കിയിരിക്കുന്നത് കനത്ത വിലക്ക്. ഈ വാര്‍ത്ത പുറംലോകമറിഞ്ഞതോടെ ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയാണ് ബൈഡന്. ബൈഡന് ഇനി നേരത്തെ തീരുമാനിച്ചത് പോലെ സൗദിയിൽ സന്ദർശനം നടത്താനും സാധിക്കില്ല. ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിക്കുകയോ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്ന് പ്രമുഖ ഡെമോക്രാറ്റിക് അംഗം ആദം ഷിഫ് അടുത്തിടെ പറഞ്ഞിരുന്നു. പിന്നാലെ ബൈഡൻ തന്റെ സൗദി സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു.
