ബോറിസ് ഭരണകാലം ബ്രിട്ടന് മടുത്ത് തുടങ്ങിയോ? അതോ ബോറിസിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണോ ബ്രിട്ടനിൽ നടക്കുന്നത് ?.
ബ്രിട്ടനിൽ പാർട്ടി ഗേറ്റ് വിവാദം അതിന്റെ മൂർദ്ധന്യത്തിൽ എത്തുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിൽ ജീവനക്കാർക്കായി വിരുന്നൊരുക്കിയ ബോറിസ് ജോൺസന്റെ നടപടിക്കെതിരെ പ്രതിഷേധവുമായെത്തുന്ന എംപിമാരുടെ എണ്ണം വർദ്ധിച്ചതോടെ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസം അവതരിപ്പിച്ചിരിക്കുകയാണ് പാർട്ടിയിലെ ബോറിസിന്റെ എതിരാളികൾ. എന്നാൽ ഭരണകക്ഷിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ കൊണ്ടുവന്ന അവിശ്വാസത്തെ ബോറിസ് അതിജീവിച്ചു.
