ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചു തിരികെ പോയതിനുപിന്നാലെ വൻ സംഘമാണ് ബ്രിട്ടനിൽ നിന്നും ഇന്ത്യയിൽ എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വാണിജ്യ വ്യവസായ മേഖലകളിൽ കൂടുതൽ ദീർഘകാല കരാറുകൾ ഒപ്പു വയ്ക്കുന്നതിനാണ് ഈ വൻ സംഘം ഇന്ത്യയിൽ എത്തുന്നത്. 22 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികൾ, യൂണിവേഴ്സിറ്റീസ് യു.കെ ഇന്റർനാഷണൽ, വിദ്യാഭ്യാസ വകുപ്പ്, അന്താരാഷ്ട്ര വ്യാപാര വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരാണ് സംഘത്തിലുള്ളത്.
