
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു.
2.13 ശതമാനമാണ് ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയർന്നു. ഇതുവരെ 4,26,40,301 പേർ രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
India records 7,240 new COVID19 cases in the last 24 hours; Active cases rise to 32,498 pic.twitter.com/mnXkuoRsCY
— ANI (@ANI) June 9, 2022
രാജ്യത്ത് ഇന്നലെ 5,233 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.62 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമാണ്. സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരം കടന്നു. 2193 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.