ksrtc

കൊട്ടാരക്കര: കെ.എസ്.ആർ.ടി..സി കൊട്ടാരക്കര ഡിപ്പോ വിനോദ സഞ്ചാരികൾക്കായി അറബിക്കടൽ അഡംബര ഉല്ലാസക്കപ്പൽ യാത്ര ഒരുക്കുന്നു. 10ന് രാവിലെ 9ന് കൊട്ടാരക്കര ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. ഉച്ചക്ക്3ന് ബോൾഗാട്ടിയിൽ നിന്ന് നേഫർ ടിറ്റി എന്ന ആഢംബര കപ്പലിൽ അറബിക്കടലിലേക്ക് യാത്ര ആരംഭിച്ച് അഞ്ചു മണിക്കൂർ കപ്പലിൽ ചെലവഴിക്കും. തിരികെ രാത്രി ഒന്നിന് കൊട്ടാരക്കര ഡിപ്പോയിൽ എത്തിച്ചേരും. മുതിർന്നവർക്ക് 3149 രൂപയും കുട്ടികൾക്ക് 1449 രൂപയുമാണ് ടിക്കറ്റ് ചാർജ്. കൂടുതൽ വിവരങ്ങൾക്ക്: 9946527285, 9446787046 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.